Site icon Fourteen Kerala – 14 Kerala News

ഗായകന്‍ ബംബ ബാക്കിയ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര ഗായകന്‍ ബംബ ബാക്കിയ അന്തരിച്ചു. 49 വയസ്സായിരുന്നു. എ ആര്‍ റഹ്മാനു വേണ്ടി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ബംബ ബാക്കിയ റിലീസാകാനിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലെ പൊന്നി നദി പാക്കണുമേ എന്ന ഗാനമാണ് അവസാനമായി ആലപിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സര്‍ക്കാര്‍, യന്തിരന്‍ 2.0, സര്‍വം താളമയം, ബിഗില്‍, ഇരൈവിന്‍ നിഴല്‍ തുടങ്ങി നിരവധി സമീപകാല സിനികളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വനിലെ ഗാനത്തിന്റെ കണ്‍സേര്‍ട്ട് പതിപ്പില്‍ ബംബ ബാക്കിയയും പ്രത്യക്ഷപ്പെട്ടിരുന്നു.

ബംബ ബാക്കിയയുടെ വിയോഗത്തില്‍ ഖദീജ റഹ്മാന്‍, സന്തോഷ് ദയാനിധി, ശന്തനു ഭാഗ്യരാജ് തുടങ്ങി നിരവധി പേര്‍ അനുശോചിച്ചു.

Exit mobile version