Site icon Fourteen Kerala – 14 Kerala News

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അന്തരിച്ചു

തിരൂര്‍: സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ (82) അന്തരിച്ചു. സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകനാണ്. മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 30 വര്‍ഷത്തോളം മലേഷ്യയില്‍ സേവനം ചെയ്തിട്ടുണ്ട്.

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9.30 ന് മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ നടക്കും. തുടര്‍ന്ന് ജനാസ തിരൂരിലേക്ക് കൊണ്ട്. ഖബറടക്കം നാളെ കൊയിലാണ്ടിയില്‍ നടക്കും.

Exit mobile version