Site icon Fourteen Kerala – 14 Kerala News

ജീവനക്കാരിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ജീവനക്കാരി പിടിയില്‍. ക്ലീനിങ് സൂപ്പര്‍വൈസര്‍ കെ. സജിതയാണ് 1812 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തിന്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ഇവരെ ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് കസ്റ്റംസ് ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലും രണ്ട് യാത്രക്കാരില്‍ നിന്നായി 518 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.

Exit mobile version