Site icon Fourteen Kerala – 14 Kerala News

പരിയാരത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിക്ക് മങ്കിപോക്സില്ല, തക്കാളിപ്പനിയെന്ന് സ്ഥിരീകരണം

കണ്ണൂര്‍: മങ്കി പോക്സ് സംശയിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള പെൺകുട്ടിക്ക് തക്കാളിപ്പനിയെന്ന് സ്ഥിരീകരണം. പുനെ വൈറോളജി ലാബിൽ നടത്തിയ മങ്കി പോക്സ് പരിശോധനയിൽ സാംപിൾ നെഗറ്റീവായി.

മങ്കിപോക്സല്ല തക്കാളിപ്പനിയാണെന്ന് വ്യക്തമായതിനാൽ പെണ്‍കുട്ടിയോട് വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുകയും ഇതേ തുടര്‍ന്ന് പെൺകുട്ടിയെ ഡിസ്ചാർജ്ജ് ചെയ്തതായും പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു

Exit mobile version