Site icon Fourteen Kerala – 14 Kerala News

കോര്‍ബെവാക്സ് കൊവിഡ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്രാനുമതി

ദില്ലി : കോര്‍ബെവാക്സ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കൊവിഷില്‍ഡോ കൊവാക്സീനോ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് കൊര്‍ബേ വാക്സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതാദ്യമായാണ് വ്യത്യസ്ത വാക്സീന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കൊവിഡ് സാങ്കേതിക സമിതിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഷീല്‍ഡോ, കൊവാക്സീനോ രണ്ട് ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയായ 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊര്‍ബേ വാക്സ് ബൂസ്റ്ററായി സ്വീകരിക്കാം. 

Exit mobile version