Site icon Fourteen Kerala – 14 Kerala News

നടൻ രമേശ് വലിയശാല ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരം ആർട്‍സ് കോളേജിൽ പഠിക്കവെയാണ് നാടകത്തിൽ സജീവമായത്. സംവിധായകൻ ഡോ. ജനാർദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവർത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി.

Exit mobile version