Site icon Fourteen Kerala – 14 Kerala News

ഒപ്പിട്ടു, ഓപിയിലില്ല, ആരോ​ഗ്യമന്ത്രിയെത്തിയപ്പോൾ ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന 8ഡോക്ടർമാർക്ക് കാരണംകാണിക്കൽ നോട്ടീസ്

പത്തനംതിട്ട : തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ സന്ദർശന സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എട്ട് ഡോക്ടർമാർക്ക് ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ആശുപത്രി സൂപ്രണ്ട് ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

മന്ത്രിയുടെ സന്ദർശന സമയം ഡ്യൂട്ടിയിൽ ഇല്ലാത്തവർ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.മന്ത്രി എത്തിയപ്പോൾ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാർ മാത്രമേ ഒ പിയിൽ ഉണ്ടായിരുന്നുള്ളൂ. അതേസമയം ആശുപത്രിയിൽ ആ സമയം ഇല്ലാതിരുന്ന എട്ട് ഡോക്ടർമാർ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. ഈ ഡോക്ടർമാർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

Exit mobile version