Site icon Fourteen Kerala – 14 Kerala News

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 138.35 അടിയായി; കൂടുതൽ വെള്ളം തുറന്നുവിട്ടു തുടങ്ങി

തൊടുപുഴ: മുല്ലപ്പെരിയാർ ഡാമില്‍ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു തുടങ്ങി. ജലനിരപ്പ് 138.35 അടിയായി ഉയർന്നതിനെത്തുടര്‍ന്നാണ് വെള്ളത്തിന്‍റെ അളവ് കൂട്ടിയത്. സെക്കന്റിൽ 3119 ഘനയടി ആയാണ് കൂട്ടിയത്.  ആറു ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 

ഇടമലയാർ ഡാം മറ്റന്നാൾ തുറക്കും. ഇടമലയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും.ഇന്ന്  രാത്രി 11 മണിയോടെ റെഡ് അലർട്ട് വേണ്ടി വരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.  ആദ്യം 50 ക്യുമെക്സ് ജലവും  തുടർന്ന് 100 ക്യുമെക്സ് ജലവുമാണ്  തുറന്നു വിടുക.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറിയേക്കും. വടക്കൻ കേരളത്തിൽ മഴ തുടരും. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

Exit mobile version