Site icon Fourteen Kerala – 14 Kerala News

ലോംഗ് ജംപില്‍ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളിത്തിളക്കം

കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ് ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളിത്തിളക്കം. 8.08 മീറ്റര്‍ മറികടന്നാണ് ശ്രീശങ്കര്‍ കേരളത്തിലേക്ക് വെള്ളിമെഡല്‍ എത്തിക്കുന്നത്. തന്റെ അഞ്ചാം ശ്രമത്തിലാണ് എം ശ്രീശങ്കറിന് ഈ നേട്ടം സ്വന്തമാക്കാനായത്.

മലയാളി താരം അനീസ് യഹിയ അഞ്ചാം സ്ഥാനത്തെത്തി. ബഹ്മാസ് താരം ലാക്വന്‍ നയേണിനാണ് സ്വര്‍ണം. കോമണ്‍വെല്‍ത്ത് ലോംഗ് ജംപില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷ താരമാണ് ശ്രീശങ്കര്‍. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 19 ആയി

ആദ്യ മൂന്ന് ശ്രമത്തിലും എട്ട് മീറ്ററിനപ്പുറം കടക്കാന്‍ സാധിച്ചിരുന്നില്ല. നാലാമത്തെ ശ്രമം ഫൗളാകുകയും ചെയ്തു. രണ്ടവസരങ്ങള്‍ മാത്രം ശേഷിക്കെ ആറാം സ്ഥാനത്തായിരുന്നു ശ്രീശങ്കര്‍. ഈ സമ്മര്‍ദങ്ങള്‍ മറികടന്നാണ് ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം.

Exit mobile version