Site icon Fourteen Kerala – 14 Kerala News

മണ്ണാര്‍ക്കാട് ഹോട്ടലില്‍ വന്‍ തീപ്പിടുത്തം; രണ്ട് മരണം

പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപുഴയിലെ ഹില്‍വ്യൂ ടവറിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് മരണം. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍, പട്ടാമ്ബി വിളയൂര്‍ സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്.

പൊള്ളലേറ്റ പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍ക്കാട് സ്വദേശി റിയാസ് എന്നിവരെ മണ്ണാര്‍കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ മൂന്നേകാലോടെയായിരുന്നു അപകടം. നാല് നിലകളുള്ള ഹില്‍വ്യൂ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. ലോഡ്ജിന്റെ മുകളിലത്തെ നിലയില്‍ കുടുങ്ങിയ രണ്ട് പേരാണ് മരിച്ചത്. ഇരുവരെയും ഫയര്‍ ഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഗ്നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു.

അതേസമയം, ഫയര്‍ഫോഴ്‌സിനെതിരെ ഹോട്ടലുടമ രംഗത്തെത്തി. ഫയര്‍ഫോഴ്സ് എത്താന്‍ ഒന്നര മണിക്കൂര്‍ വൈകി എന്ന് ഫായിദ ബഷീര്‍ പറഞ്ഞു. ഫയര്‍ഫോഴ്സിന്‍റെ ലാന്‍റ് ലൈന്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഫയര്‍ഫോഴ്‌സ് സമയത്ത് എത്തിയിരുന്നെങ്കില്‍ ഇത്ര വലിയ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടേച്ചേര്‍ത്തു. മണ്ണാര്‍കാട് നഗരസഭ ചെയര്‍മാന്‍ കൂടിയാണ് ഹോട്ടലുടമയായ ഫായി ദ ബഷീര്‍.

Exit mobile version