Site icon Fourteen Kerala – 14 Kerala News

പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു, രണ്ട് മരണം

പത്തനംതിട്ട : വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒരാൾക്ക് പരിക്കേറ്റു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് KL-01-AJ-2102 മാരുതി ആൾട്ടോ കാർ അപകടത്തിൽപ്പെട്ടത്. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. 20 മിനിറ്റോളം കാർ വെള്ളത്തിൽ ഒഴുകി മുന്നോട്ട് പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്. കാറിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആളുടെ നില അതീവ ഗുരുതരമാണ്.  

Exit mobile version