Site icon Fourteen Kerala – 14 Kerala News

ഓവർടേക്ക് ചെയ്ത കെഎസ്ആർടിസിയുടെ പിൻഭാഗം തട്ടി ബൈക്ക് യാത്രികന്റെ മരണം, ഡ്രൈവർക്ക് സസ്പെൻഷൻ

ആലപ്പുഴ: നഗരത്തിൽ ഇന്നലെ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.  ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വൈകിട്ട് നാല് മണിക്കായിരുന്നു അപകടം. ആലപ്പുഴ കണ്ണാട്ടുചിറയിൽ മാധവൻ ആചാരിയും മകനും ഇടത് വശത്ത് ശരിയായദിശയിലൂടെയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. 

പിറകിലൂടെ എത്തിയ കെഎസ്ആര്ടിസി ബസ് ഓവര്‍ടേക്ക് ടേക്ക് ചെയ്യവേ സ്കൂട്ടര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിനടയിലേക്ക് വീണ മാധവന്‍ തൽക്ഷണം മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന മകന്‍  ഷാജി ആശുപത്രിയിൽ ചികില്‍സയിലാണ്. ഡ്രൈവര്‍ കലവൂര് സ്വദേശി ശൈലേഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാന്‍ മന്ത്രി ആന്‍റണി രാജു നിര്‍ദ്ദേശം നല്കി.

Exit mobile version