Site icon Fourteen Kerala – 14 Kerala News

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് : നീരജ് ചോപ്ര ഫൈനലിൽ

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഫൈനലിൽ. യോഗ്യതാ റൗണ്ടിലെ അദ്യ ത്രോയിൽ തന്നെ നീരജ് ഫൈനൽ ഉറപ്പിച്ചിരുന്നു.

ആദ്യ ശ്രമത്തിൽ 88.39 മീറ്റർ ദൂരമാണ് നീരജ് ജാവലിൻ പായിച്ചത്. 83.50 മീറ്റർ ആയിരുന്നു ഫൈനൽ പ്രവേശനത്തിന് വേണ്ടിയിരുന്ന ദൂരം. നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് 88.39 മീറ്റർ എന്നത്.

ഇത് ആദ്യമായണ് നീരജ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ഞായാറാഴ്ച രാവിലെ 7.05ന് ആണ് ഫൈനൽ മത്സരം നടക്കുക.

Exit mobile version