Site icon Fourteen Kerala – 14 Kerala News

പുലിപ്പേടിയിൽ സീതത്തോട്; കൊച്ചുകോയിക്കലിൽ 5 ആടുകളെ കൊന്നു

പത്തനംതിട്ട: പത്തനംതിട്ടയിലെ സീതത്തോട് പഞ്ചായത്തിലെ കൊച്ചുകോയിക്കലിൽ പുലി ഇറങ്ങിയതായി സംശയം. അഞ്ച് ആടുകളെ പുലി കൊന്നതായി നാട്ടുകാർ വ്യക്തമാക്കി. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരുടെ ആടുകളെയാണ് പുലി പിടിച്ചത്. നേരത്തെയും പല തവണ ഇവിടെ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ആറ് മാസം മുമ്പ് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ ഒരു പുലി കുടുങ്ങിയിരുന്നു. വീണ്ടും പുലി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. വനംവകുപ്പിനെതിരെ നാട്ടുകാർ രംഗത്തെത്തി. കെണി സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം. പരിശോധിച്ച ശേഷം നടപടി എടുക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version