Site icon Fourteen Kerala – 14 Kerala News

കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ, വാക്സീൻ വിതരണം 200 കോടി കടക്കുന്നു

ദില്ലി : രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റിവിറ്റി നിരക്കിലും വർധന ഉണ്ട്. 5.23 ശതമാനം ആയി പോസിറ്റിവിറ്റി നിരക്ക് ഉയർന്നു. 

സംസ്ഥാനത്ത് ഇന്നലെ 2601 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മരണവും കൊവിഡ് കാരണമാണെന്നും സ്ഥിരീകരിച്ചു. 

ഇതിനിടെ രാജ്യത്തെ കോവിഡ് വാക്സിൻ വിതരണം ഇന്ന് 200 കോടി കടക്കും. 2 ബില്യൺ ഡോസ് 18 മാസം കൊണ്ടാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.

Exit mobile version