Site icon Fourteen Kerala – 14 Kerala News

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; 136 അടിയിലേക്കെത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.40 അടിയായി ഉയർന്നു. തമിഴ്നാട് കേരളത്തിന്‌ ആദ്യത്തെ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. അപ്പർ റൂൾ ലെവലിനോട്‌ അടുത്താൽ സ്പിൽ വേ ഷട്ടറുകൾ തുറക്കും. സെക്കന്റിൽ 4021 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1,867 ഘനയടി വെള്ളമാണ് തമിഴ‍്‍നാട് കൊണ്ടുപോകുന്നത്. 

ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. മഴ തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

Exit mobile version