Site icon Fourteen Kerala – 14 Kerala News

വയനാട്ടില്‍ മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

വയനാട്: വയനാട് തോമാട്ടുച്ചാൽ നെടുമുള്ളിയിൽ മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ബത്തേരി നായ്ക്കപടി കോളനിയിലെ ബാബുവാണ് മരിച്ചത്. നിർമാണം നടക്കുന്ന വീടിന്‍റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടം.

മണ്ണിനടിയിൽപെട്ട ബാബുവിന്‍റെ മൃതദേഹം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ബാബുവിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version