Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുരത്തിൽ മരം വീണു, വൻ ഗതാഗത കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വൻ ഗതാഗത കുരുക്ക്. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് മരം വീണത്.

ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിന് പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി.

ഒരു മണിക്കൂറിന് ശേഷം മരങ്ങൾ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തിൽ കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു.

Exit mobile version