Site icon Fourteen Kerala – 14 Kerala News

സ്കൂളിലേക്കു പോകുംവഴി മരം മുറിഞ്ഞുവീണ് വിദ്യാർഥിനിക്ക് പരിക്ക്

രാമനാട്ടുകര : സ്കൂളിലേക്കു പോകുംവഴി മരം കടപുഴകി വീണ് വിദ്യാർഥിനിക്ക്‌ പരിക്ക്. രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയും താത്തങ്ങോട്ടിൽ സലാഹുദ്ദീന്റെ മകളുമായ ഫാത്തിമ ഫസ്‌മിനയ്ക്കാണ് (14) പരിക്കേറ്റത്. ഇവരെ ഉടൻ ചുങ്കം റെഡ് ക്രസന്റ് ആശുപത്രിയിലും പിന്നീട് ആസ്റ്റൺ സ്പെഷ്യാലിറ്റി ഓർത്തോപെഡിക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 9.30-ന് ആണ് സംഭവം. ഈസ്റ്റ് വൈദ്യരങ്ങാടി-കാരക്കുന്ന് റോഡിലൂടെ സ്കൂളിലേക്ക് പോവുമ്പോൾ പുളിക്കൽ ഷാജഹാന്റെ പറമ്പിലെ തേക്ക് കടപുഴകി റോഡിലേക്ക് വീണാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ടു വിദ്യാർഥികൾ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. മുറിഞ്ഞുവീണ മരം പിന്നീട് മുറിച്ചുമാറ്റി.

Exit mobile version