Site icon Fourteen Kerala – 14 Kerala News

കന്യാകുമാരി മുതൽ കശ്മീർ വരെ, കോൺഗ്രസ് ‘ഭാരത് ജോഡോ’ യാത്ര ഒക്ടോബര്‍ 2 മുതൽ

ദില്ലി :  രാഹുൽ ഗാന്ധി നയിക്കുന്ന ഒക്ടോബര്‍ 2 ന് ആരംഭിക്കുന്ന കോൺഗ്രസ് ‘ഭാരത് ജോഡോ’ യാത്ര രാജ്യത്തെ 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയും കടന്നു പോകും. കന്യാകുമാരി മുതൽ കശ്മീർ വരെയാകും ‘ഭാരത് ജോഡോ’ പദയാത്ര നടത്തുകയെന്നും 3500 കിലോ മീറ്റർ പദയാത്രയിൽ എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വിശദീകരിച്ചു. 148 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ 18 ദിവസം  കേരളത്തിലൂടെയാകുമെന്നും ജയറാം രമേശ് അറിയിച്ചു.

അതേസമയം, സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന ദിവസം, ശക്തമായ പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസ് തീരുമാനം. എംപിമാർ ദില്ലിയിൽ പ്രതിഷേധിക്കും. ദില്ലിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. 25,000 കുറയാത്ത പ്രവർത്തകരെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കുമെന്നും ദ്വിഗ് വിജയ് സിംഗ്, ജയ്റാം രമേശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 

Exit mobile version