Site icon Fourteen Kerala – 14 Kerala News

കടലിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: ഉരുപുണ്യകാവ് കടലിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. രാവിലെ തിരച്ചിലിനായി പോയ കോസ്റ്റൽ ഗാർഡിന്റെ ഉദ്ധ്യോഗസ്ഥനാണ് മൃതദേഹം കണ്ടത്.

പാലക്കുളം കടപ്പുറത്തു നിന്ന് ഏകദേശം അഞ്ചു കിലോമീറ്ററോളം മാറി മായൻകടപ്പുറത്ത് കൊയിലാണ്ടി ഹാർബറിന്റെ കെട്ടിന്റെ കല്ലുകൾക്കിടയിൽ കയറി കിടക്കുന്ന രൂപത്തിലാണ് മൃതദേഹം കണ്ടത്. നന്തി കടലൂർ മുത്തായത്ത് കോളനിയിൽ ഷിഹാബാണ് മരിച്ചത്. ഇരുപത്തിയേഴു വയസ്സായിരുന്നു.

Exit mobile version