Site icon Fourteen Kerala – 14 Kerala News

എളമരം കരീമിന്‍റെ ഒഞ്ചിയം പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി

കോഴിക്കോട് : പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന് കിട്ടിയതാണ് കെ കെ രമയുടെ എംഎൽഎ സ്ഥാനമെന്ന എളമരം കരീമിന്‍റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. കെ കെ രമ ഒറ്റുകാരി തന്നെയെന്നും വിപ്ലവ ചരിത്രത്തെ ഒറ്റു കൊടുത്തതിൻ്റെ പ്രതിഫലം തന്നെയാണ് എംഎൽഎ സ്ഥാനമെന്നും സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. 

എളമരം കരീമിന്‍റെ ഒഞ്ചിയം പ്രസംഗത്തെ ന്യായീകരിക്കുകയാണ് സിപിഎം. വിപ്ലവത്തിന്‍റെ ഒറ്റുകാർ തന്നെയാണ് ആർഎംപിയെന്നും എളമരം പറ‍ഞ്ഞത് നൂറുശതമാനം ശരിയെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ വിശദീകരിക്കുന്നു. ടിപി ചന്ദ്രശേഖരൻ വധ ഗൂഡാലോചന കേസിൽ പ്രതിചേർക്കുകയും പിന്നീട് പി മോഹനനെ  കോടതി കുറ്റവിമുക്തമാക്കുകയും ചെയ്തിരുന്നു. 

എന്നാൽ യഥാർത്ഥ ഒറ്റുകാർ സിപിഎം ആണെന്ന് കെ കെ രമ തിരിച്ചടിച്ചു. ഒറ്റുകാരെന്ന പരാമർശത്തിൽ എളമരത്തിന് പിന്തുണ നൽകുമ്പോഴും പി ടി ഉഷയെക്കുറിച്ചുളള ആരോപണത്തിൽ കൃത്യമായി മറുപടിയില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പവുമില്ലെന്ന ഉഷയുടെ മറുപടിയോടെ ആശങ്ക അവസാനിച്ചെന്ന് സിപിഎം ജില്ല സെക്രട്ടറി മയപ്പെടുത്തുമ്പോഴും വിവാദം ആളിക്കത്തിച്ച്   ബിജെപി  അനുകൂല്യമെടുക്കേണ്ടെന്നാണ് പാർടി നിലപാട്. 

Exit mobile version