Site icon Fourteen Kerala – 14 Kerala News

എളമരം കരീമിന്റെ കോലം കത്തിച്ച് യുവമോർച്ച

കോഴിക്കോട്: പി.ടി.ഉഷയെ രാജ്യസഭാ അംഗമായി തിരഞ്ഞെടുത്തതിൽ അപമാനകരമായ പ്രസ്താവന നടത്തിയ എളമരം കരീമിന്റെ കോലം കത്തിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജനപ്രതിനിധിയെന്ന നിലയിൽ നാടിന് ഒരു സംഭാവനയും ചെയ്യാത്ത എളമരം കരീം കേരളത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹം ഈ വിഷയത്തിൽ മാപ്പ് പറയുന്നവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി യുവമോർച്ച മുന്നോട്ട് പോകുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ് പറഞ്ഞു. 

യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജൂബിൻ ബാലകൃഷ്ണൻ,  ജില്ലാ വൈസ് പ്രസിഡന്റ് അതുൽ പെരുവട്ടൂർ, യുവമോർച്ച പയ്യോളി മണ്ഡലം പ്രസിഡന്റ് പി. സനൽജിത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് എം. ലാൽജിത്ത്, കമ്മിറ്റിയംഗം എ. സരിൻ,  ജില്ലാ കമ്മിറ്റി അംഗം രാഹുൽ കാവുങ്ങൽ എന്നിവർ പ്രസംഗിച്ചു.

Exit mobile version