Site icon Fourteen Kerala – 14 Kerala News

മുതുകാട്ടിൽ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം

ചക്കിട്ടപാറ : പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് കോളനി മേഖലയിലെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വീട്ടിയുള്ളപറമ്പിൽ ഷിനോജിന്റെ ഇരുപതോളം തെങ്ങ്, 50 കമുക് എന്നിവ നശിപ്പിച്ചു. പാറയ്ക്കുമീത്തൽ കുഞ്ഞിക്കണ്ണന്റെ കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെ കൃഷിയിടങ്ങളിൽ കാട്ടാന നാശം വരുത്തിയിട്ടുണ്ട്. വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കാട്ടാനയെ തുരത്താൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കിഫ ജില്ലാ ജനറൽ സെക്രട്ടറി ജോർജ് കുംബ്ലാനി സ്ഥലം സന്ദർശിച്ചു.

Exit mobile version