Site icon Fourteen Kerala – 14 Kerala News

സ്കൂള്‍ മതിലിടിഞ്ഞ സംഭവം; ഉന്നതതല യോഗം ചേർന്നു

താമരശ്ശേരി:സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിൽ സ്കൂളിന്റെ മുകളിലേക്ക് വീണ സംഭവത്തിൽ ഉന്നത തല യോഗം ചേർന്നു. യോഗത്തിൽ സ്കൂളിന്റെ നടത്തിപ്പ് താൽക്കാലികമായി വി ഒ ടി മദ്രസയിലേക്ക് മാറ്റാനും മതില്‍ അവശിഷ്ടങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യാനും തീരുമാനിച്ചു. യോഗത്തിൽ താമരശ്ശേരി തഹസിൽദാർ സി. സുബൈർ അധ്യക്ഷത വഹിച്ചു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് മോയത്ത്, സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് ഷാഹിം, മെമ്പർമാരായ ഏ.കെ.അബൂബക്കർ കുട്ടി, പ്രേംജി ജെയിംസ്, സാജിദ ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഹാരിസ് അമ്പായത്തോട്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ നാസർ എസ്റ്റേറ്റ് മുക്ക്, റംസീന നരിക്കുനിപി.ടി. എ.പ്രസിഡന്റ് പി.പി. സലീം, ഡെപ്യൂട്ടി തഹസിൽദാർ രതീഷ് എൻസി, അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനിയർ ചിത്രാവാസു, എ ഇ മാരായ ജീന, രാജേഷ്, ഓവർസിയർ സുനിൽ കെ.പി.ഉമാദേവി സ്കൂൾ മാനേജർ , ഹെഡ് മാസ്റ്റർ പി ടി.എ. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version