Site icon Fourteen Kerala – 14 Kerala News

പഞ്ചായത്ത് പ്രസിഡന്റും, മെമ്പര്‍മാരും ഡി ഡി പി ഉപരോധിച്ചു

താമരശ്ശേരി: സംസ്ഥാന സർക്കാർ ഫണ്ട്‌ വെട്ടി കുറച്ച നടപടിക്കെതിരെ കട്ടിപ്പാറ പഞ്ചായത്ത്‌ യുഡിഎഫ് ഭരണസമിതി അംഗങ്ങൾ ഡി ഡി പി ക്ക് മുന്നിൽ പ്രതിഷേധിച്ചു.

സംസ്ഥാനത്ത് പഞ്ചായത്തുകള്‍ക്കുള്ള മെയിന്റനന്‍സ് ഫണ്ട് വ്യാപകമായി വെട്ടിക്കുറച്ചതില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുകയാണ്.ഇതിന്റെ ഭാഗമായി കട്ടിപ്പാറ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഡിഡിപി യെ ഘരാവൊ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തി ഇവരെ അറസ്റ്റ് രേഖപ്പെടുത്തി നീക്കുകയായിരുന്നു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ്,വെെസ് പ്രസിഡന്റ് ജിന്‍സിതോമസ്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷാഹിംഹാജി, മെമ്പര്‍മാരായ പ്രേജിജെയിംസ്, അബൂബക്കർ കുട്ടി, സാജിത ഇസ്മായില്‍,ബിന്ദുതോമസ്, ആസൂത്രണസമിതി ഉപാദ്യക്ഷന്‍ ഹാരിസ് അമ്പായത്തോട്, BMC കൺവീനർ രിഫായത്ത് എന്നിവരാണ് ഉപരോധത്തിൽ പങ്കെടുത്തത്.

Exit mobile version