Site icon Fourteen Kerala – 14 Kerala News

കോളിക്കല്‍ ആര്യംകുളത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

താമരശ്ശേരി: കോളിക്കല്‍ ആര്യം കുളത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. കട്ടിപ്പാറ ഭാഗത്തുനിന്നും വരികയായിരുന്ന കാറാണ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്.

തേക്കുംതോട്ടം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റോഡരികിലെ രണ്ട് ഇലക്ട്രക് പോസ്റ്റുകള്‍ കാറിടിച്ച് തകര്‍ന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Exit mobile version