Site icon Fourteen Kerala – 14 Kerala News

റെയിൽവേ ജോലി തട്ടിപ്പ്; മുഖ്യപ്രതി അശ്വതി വാരിയർ പിടിയില്‍

മുക്കം: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടക്കുളം കാവുമ്പ്ര സ്വദേശി അശ്വതി വാരിയരെയാണ് കോയമ്പത്തൂരില്‍ നിന്ന് മുക്കം പോലീസ് പിടികൂടിയത്. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

കേസിലെ മറ്റു മൂന്നു പ്രതികളായ മുക്കം വല്ലത്തായ്പ്പാറ സ്വദേശി ഷിജു, സഹോദരന്‍ ഷിജിന്‍, എടപ്പാള്‍ സ്വദേശി ബാബുമോന്‍ എന്നിവരെ കഴിഞ്ഞദിവസം മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വഞ്ചനക്കുറ്റത്തിന് കേസെടുത്ത് താമരശ്ശേരി മജിസ്‌ട്രേറ്റ് (രണ്ട്) മുന്‍പാകെ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

മുക്കം ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷ്, എസ്.ഐ. സജിത്ത് സജീവന്‍, എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ. റഷീദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version