Site icon Fourteen Kerala – 14 Kerala News

വിലങ്ങാട് മരം കടപുഴകി വീണ് വീട് തകര്‍ന്നു

നാദാപുരം: വിലങ്ങാട് മലയോരത്ത് കനത്ത മഴയില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. നരിപ്പറ്റ പഞ്ചായത്തിലെ വിലങ്ങാട് ആദിവാസി കുറിച്യ കോളനിയിലെ ബിനീഷിന്റെ വീടിന് മുകളിലാണ് സമീപത്തെ മരം കടപുഴകി വീണത്.

ബിനീഷിന്റെ ഭാര്യ രജനിയും മകള്‍ ആസ്‌നേയയും അകത്തുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട് പൂര്‍ണമായി തകര്‍ന്നു. മരങ്ങള്‍ വീണു കിടക്കുന്നത് നാട്ടുകാര്‍ ഏറെ നേരം അധ്വാനിച്ചാണ് മുറിച്ചു മാറ്റിയത്. താല്‍ക്കാലികമായി ഷീറ്റ് വിരിച്ചാണ് ഇപ്പോള്‍ വീട്ടുകാര്‍ താമസിക്കുന്നത്.

Exit mobile version