Site icon Fourteen Kerala – 14 Kerala News

പാൽച്ചുരത്തിൽ പാറകൾ നിരങ്ങി വീണ് ഗതാഗത തടസ്സപ്പെട്ടു

മാനന്തവാടി: കൊട്ടിയൂർ പാൽച്ചുരത്തിൽ പാറകൾ നിരങ്ങി വീണ് ഗതാഗത തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം. ബോയ്സ് ടൗണിൽ നിന്നും ചുരത്തിലേക്ക് പ്രവേശിച്ച് 400 മീറ്റർ മാറിയാണ് സംഭവം.

മലയുടെ മുകൾ ഭാഗത്ത് നിന്നും പാറക്കല്ലുകളും, മണ്ണും നിരങ്ങിയെത്തിയാണ് അപകടം. നാട്ടുകാരുടെ നേതൃത്വത്തിൽ കല്ലും മണ്ണും നീക്കാനുള്ള ശ്രമം നടത്തുകയാണ്.

Exit mobile version