Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് 2 പേർക്ക് പരുക്ക്

രാമനാട്ടുകര ∙ നഗരത്തിൽ പാർക്ക് ജംക്‌ഷനിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് 2 പേർക്ക് ഗുരുതര പരുക്കേറ്റു. ചാലിയം സ്വദേശി നിഷാം(23), സുഹൃത്ത് എന്നിവർക്കാണ് പരുക്ക്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 11നാണു അപകടം. കോഴിക്കോട് നിന്നു കുമളിയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കൊണ്ടോട്ടി ഭാഗത്തു നിന്നു വന്ന സ്കൂട്ടറിലാണ് ഇടിച്ചത്. സ്കൂട്ടർ ബസിനുള്ളിൽ കുടുങ്ങി.

Exit mobile version