Site icon Fourteen Kerala – 14 Kerala News

സുഹൃത്തുക്കൾക്ക് സന്ദേശമയച്ച ശേഷം എഞ്ചിനിയറിംഗ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

കോഴിക്കോട്: തുറയൂർ പത്തൊമ്പതുകാരിയായ വിദ്യാർത്ഥിയുടെ മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും സുഹൃത്തുക്കളും. എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ തുറയൂരിലെ എളാച്ചിക്കണ്ടി നെസയെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോളേജിലെത്തിയ നെസ അസുഖമാണെന്ന് പറഞ്ഞ് ക്ലാസ് കട്ടാക്കി നേരത്തെ വീട്ടിലെത്തിയിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശമയച്ചു. ഇത് കണ്ട സുഹൃത്തുക്കൾ വിവിരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നെസയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

റൂമിന്റെ വാതിൽ പൊളിച്ച് നെസയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേളേജിൽ നിന്ന് തിരികെയെത്തി യൂണിഫോം പോലും മാറ്റാതെയാണ് പെൺകുട്ടി തൂങ്ങി മരിച്ചത്. സംഭവ സമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല.

സജിയുടെയും ഇന്ദുലേഖയുടെയും മകളാണ്. നേഹ സഹോദരിയാണ്. മണിയൂർ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർഥിനിയാണ് നെസ. കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നമൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Exit mobile version