Site icon Fourteen Kerala – 14 Kerala News

ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു: രക്ഷാപ്രവർത്തനത്തിന് നേരിട്ടിറങ്ങി രാഹുൽ ഗാന്ധി

വണ്ടൂര്‍ : വണ്ടൂരിലെ പൊതുപരിപാടിക്ക് ശേഷം മമ്പാട് ടൗണിലെ റെസ്റ്റ് ഹൗസിലേക്ക് മടങ്ങവെയാണ് വടപുറത്ത് രാഹുല്‍ ഗാന്ധിയുടെ രക്ഷാപ്രവർത്തനം. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച് രാഹുല്‍ ഗാന്ധി.

വണ്ടൂരിലെ ഐക്യദാര്‍ഢ്യ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രാഹുല്‍ ഗാന്ധി വടപുറത്തുവെച്ച് എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനെത്തിയ പ്രവര്‍ത്തകനെ ബൈക്ക് ഇടിച്ച് വീഴ്ത്തുന്നതു കണ്ട്് രാഹുല്‍ ഗാന്ധി തന്റെ വാഹനവ്യൂഹം നിര്‍ത്താന്‍ ആവശ്യപ്പെടുകയും തന്റെ കൂടെയുണ്ടായിരുന്ന ആംബൂലന്‍സില്‍ പരിക്കേറ്റ പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുകയും ചെയ്തു.

തന്റെ സുരക്ഷ മാത്രമല്ല, സാധാരണക്കാരുടെയും ശുശ്രൂഷ പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പ്രവര്‍ത്തനമെന്ന് പ്രവര്‍ത്തകര്‍പറയുന്നു.

Exit mobile version