Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് വാര്‍ത്താ പത്രിക പുറത്തിറക്കി

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ് വാര്‍ത്താ പത്രിക പുറത്തിറക്കി. സ്‌കൂളില്‍ നടന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്‌കൂള്‍ കൈവരിച്ച നേട്ടങ്ങളുടെയും സംക്ഷിപ്ത രൂപമാണ് പത്രികയില്‍ ഉള്‍കൊള്ളിച്ചത്.

സ്‌കൂളിലെ ഐ ടി ക്ലബായ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെ മിസ്ട്രസ്സുമാരായ ഫിര്‍ദൗസ് ബാനു, പി റീഷ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പത്രിക തയ്യാറാക്കിയത്. പി ടി എ പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര വാര്‍ത്താ പത്രിക പ്രകാശനം ചെയ്തു. എസ് എസ് എല്‍ സി പരീക്ഷയില്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ക്ലബിന്റെ ഉപഹാരം പ്രധാനാധ്യാപിക പി ഗീത സമ്മാനിച്ചു.

കഴിഞ്ഞ വര്‍ഷം എന്‍ എം എം എസ് ലഭിച്ച ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥിയായ മുഹമ്മദ് അസീലിനെ ചടങ്ങില്‍ അനുമോദിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി സി സേതുമാധവന്‍, സ്റ്റാഫ് സെക്രട്ടറി പി പി രമേശ്, എസ് ഐ ടി സി ഡോ. സതീഷ്, ഡോ. ആസിഫ, സുബൈദ എന്നിവര്‍ സംസാരിച്ചു.

Exit mobile version