മലപ്പുറം: അബുദാബിയിൽ മലപ്പുറം സ്വദേശിനി മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റെന്ന് കുടുംബം. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. കഴിഞ്ഞ മാസം 11 നാണ് അഫീല അബുദാബിയില്‍ മരിച്ചത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് മുമ്പ് കരയുന്ന വോയ്സ് സന്ദേശവും മർദ്ദനം ഏറ്റ ഫോട്ടോയും അഫീല അയച്ചിരുന്നെന്ന് സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരണ വിവരത്തെക്കുറിച്ച് ഭർത്താവും ബന്ധുക്കളും പറയുന്നതിൽ വൈരുധ്യമുണ്ടെന്നും അഫീലയുടെ ബന്ധുക്കൾ പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
