Site icon Fourteen Kerala – 14 Kerala News

പാചക വാതക വില കുറഞ്ഞു, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ 188 രൂപയുടെ കുറവ്

ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്.

വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ പുതിയ വില 2035 രൂപയാണ്. എന്നാൽ ​ഗാ‍ർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Exit mobile version