Site icon Fourteen Kerala – 14 Kerala News

ചാത്തമംഗലം ചെത്തുകടവില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടി ഇടിച്ച് 9 പേര്‍ക്ക് പരുക്ക്

ചാത്തമംഗലം: ചെത്തുകടവില്‍ ബസ്സുകള്‍ കൂട്ടി ഇടിച്ച് 9 പേര്‍ക്ക് പരുക്ക്. മുക്കത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വന്ന സ്വകാര്യ ബസ്സുമാണ് കൂട്ടി ഇടിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.

കോഴിക്കോട് നിലമ്പൂർ റൂട്ടിലോടുന്ന ഗാലക്സി വഴിക്കടവ് നിലമ്പൂർ ബസ്സും തിരുവമ്പാടി കോഴിക്കോട് റൂട്ടിലോടുന്ന ലമിൻ (സോന) ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് മുക്കം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർഫോഴ്സും കുന്നമംഗലം പോലീസും ചേർന്നാണ് ബസ്സുകൾ റോഡിൽ നിന്ന് മാറ്റിയത്

Exit mobile version