Site icon Fourteen Kerala – 14 Kerala News

കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡ്; മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു

കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡ്. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എ സന്തോഷ് കുമാറിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. സന്തോഷ് കുമാറിന്റെ കോഴിക്കോട്ടെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു.

സന്തോഷ് കുമാര്‍ വലിയ തോതില്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സ് നിഗമനം. സന്തോഷിന്റെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള നിരവധി സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതി കണ്ടെത്താനായിരുന്നു റെയ്ഡ്. സന്തോഷിന്റെയും സഹോദരന്റെയും വീട് കൂടാതെ കൊണ്ടോട്ടി നഗരസഭാ ഓഫീസിലും റെയ്ഡ് നടന്നു.

Exit mobile version