Site icon Fourteen Kerala – 14 Kerala News

കട്ടിപ്പാറ ചമലില്‍ വീണ്ടും എക്‌സൈസിന്റെ വ്യാജ ചാരായ വേട്ട

കട്ടിപ്പാറ: ചമലില്‍ വീണ്ടും എക്‌സൈസിന്റെ വ്യാജ ചാരായ വേട്ട. കേളന്‍മൂല കൊളമലയിലെ നീര്‍ച്ചാലിന് സമീപത്തെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 600 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.

രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രിയരഞ്ജന്‍ ദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍ പി വിവേക്, എന്‍ എം അഭിഷ, പി കെ ദിവ്യ, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ആളുകള്‍ എത്തിപ്പെടാത്ത കുന്നിന്‍പ്രദേശത്താണ് വ്യാജ വാറ്റ് നടത്തിയിരുന്നത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചമല്‍ പൂവന്‍മല ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായവും വാഷും പിടിച്ചെടുത്തിരുന്നു.

Exit mobile version