Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി കൃഷി ഭവനില്‍ രണ്ട് ദിവസത്തെ ഞാറ്റുവേല ചന്ത ആരംഭിച്ചു

താമരശ്ശേരി: തിരുവാതിര ഞാറ്റുവേലയിലേക്കായി കര്‍ഷകര്‍ക്ക് ഉത്പാദനോപാദികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി കൃഷി ഭവനില്‍ രണ്ട് ദിവസത്തെ ഞാറ്റുവേല ചന്തക്ക് തുടക്കമായി. കൃഷി ഭവന്‍ പരിസരത്ത് നടക്കുന്ന ചന്തയില്‍ തെങ്ങിന്‍ തൈകള്‍, കമുകിന്‍ തൈകള്‍, പപ്പായ, കുറ്റിക്കുരുമുളക്, വാഴക്കന്ന്, പച്ചക്കറി തൈകള്‍, ജൈവ വളം തുടങ്ങിയവ ലഭ്യമാണ്.

പി എം കിസ്സാന്‍ കൃഷിഭൂമിയുടെ വെരിഫിക്കേഷനും കൈയ്ക്കൊയുടെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്ര വല്‍ക്കരണ പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷനും സൗകര്യം ഒരുക്കിയിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാന്‍ ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖദീജ സത്താര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എം എം സബീന പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എ അരവിന്ദന്‍, അയ്യുബ് ഖാന്‍, മഞ്ജിത, പഞ്ചായത്ത് അംഗങ്ങള്‍ സംബന്ധിച്ചു. ചന്ത വ്യാഴാഴ്ച വൈകിട്ട് സമാപിക്കും.

Exit mobile version