Site icon Fourteen Kerala – 14 Kerala News

പയന്തോങ്ങില്‍ റോഡിലേക്ക് തെങ്ങ് മുറിഞ്ഞു വീണു; ഗതാഗതവും വൈദ്യുതിയും മുടങ്ങി

നാദാപുരം: കല്ലാച്ചിക്കടുത്ത് പയന്തോങ്ങില്‍ റോഡിലേക്ക് തെങ്ങ് മുറിഞ്ഞ് വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി. ആലിയോട്ട് അമ്പലത്തിന് സമീപത്തെ റോഡിലേക്കാണ് തെങ്ങ് വീണത്. ഇലക്ട്രിക്ക് ലൈനുകളില്‍ തെങ്ങ് വീണതോടെ കോണ്‍ക്രീറ്റ് പോസ്റ്റുകളും തകര്‍ന്നു.

ജനകീയ ദുരന്ത നിവാരണ സേന നാദാപുരം യൂണിറ്റ് ഭാരവാഹി ബഷീറിന്റെ നേതൃത്വത്തില്‍ രാവിലെ എട്ട് മണിയോടെ തെങ്ങ് നീക്കം ചെയ്‌തെങ്കിലും വൈദ്യുതി തകരാറ് പരിഹരിച്ചിട്ടില്ല. ജീവനക്കാരെത്തി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ വൈദ്യുതി വിതരണം സാധാരണ നിലയില്‍ ആകുകയുള്ളൂ.

Exit mobile version