Site icon Fourteen Kerala – 14 Kerala News

നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു

കണ്ണൂർ: നീന്തൽ പഠിപ്പിക്കുന്നതിനിടെ) ദാരുണ മരണം. മകനെ നീന്തൽ  പഠിപ്പിക്കവേ അച്ചനും മകനും ആണ് മുങ്ങി മരിച്ചത്. ഏച്ചൂർ സ്വദേശി പി പി ഷാജിയും(50) മകൻ ജോതിരാദിത്യയും(15) ആണ് മരിച്ചത്.  

വട്ടപ്പൊയിൽ പന്നിയോട്ട് കുളത്തിൽ ആണ് അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങി താഴ്ന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഷാജിയും മുങ്ങി മരിക്കുകയായിരുന്നു.

ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങക്ഷ പുറത്തെടുത്തത്.ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് പി പി ഷാജി

Exit mobile version