Site icon Fourteen Kerala – 14 Kerala News

നാല് ലക്ഷം കൈക്കൂലി: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ ഏഴുപേര്‍ അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടനമ്പര്‍ ക്രമക്കേടില്‍ ഏഴു പേര്‍ അറസ്റ്റില്‍. അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കെട്ടിടനമ്പര്‍ അനുവദിച്ച കേസിലാണ് അറസ്റ്റ്.

കാരപ്പറമ്പ് കരിക്കാംകുളത്താണ് കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചത്. നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍.അനില്‍ കുമാര്‍, സുരേഷ്എന്നീക്ലര്‍ക്കുമാരും വിരമിച്ച അസിസ്റ്റന്റ് എന്‍ജിനീയറും മൂന്ന് ഇടനിലക്കാരും കെട്ടിടം ഉടമയുമാണ് അറസ്റ്റിലായത്.

മറ്റൊരു അപേക്ഷയുടെ പഴുതുപയോഗിച്ചാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയത്.
വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ഐടി ആക്ട് എന്നീ വകുപ്പുകളിലാണ് കേസെടുത്തതെന്ന് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ എം. സിദ്ദിഖ് പ്രതികരിച്ചു. മൊത്തം ആറ് കേസുകളാണുള്ളത്.

അതില്‍ ഒരു കെട്ടിടവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഏഴ് പ്രതികളെ കിട്ടിയത്. ബാക്കിയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതായും അസിസ്റ്റന്റ് കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി അനുമതി നല്‍കിയത് ശ്രദ്ധയില്‍ പെട്ട ഗ്രേഡ് II റവന്യൂ ഉദ്യോഗസ്ഥന്‍ ആറ് മാസം മുമ്പ് തന്നെ കോര്‍പറേഷന്‍ സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു

Exit mobile version