Site icon Fourteen Kerala – 14 Kerala News

വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷന് തുടക്കം; ഇക്കൊല്ലം മൂവായിരം പേർക്ക് നിയമനം

ദില്ലി :വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. ജൂലൈ അഞ്ച് വരെയാണ് അപേക്ഷകൾ നൽകാം. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെ തുടങ്ങും.

അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷൻ. അതെസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിൽ പ്രതിഷേധം പലയിടങ്ങളിലും തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രതിഷേധം നടത്തും

Exit mobile version