Site icon Fourteen Kerala – 14 Kerala News

ബാലുശ്ശേരി ടൗണിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു

ബാലുശ്ശേരി: ടൗണിൽ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നു. ബസ് സ്റ്റാൻഡ് പരിസരം തെരുവുനായ്ക്കൾ കീഴടക്കിയ നിലയിലാണ്. നായ്ക്കളെ പേടിച്ച് സ്റ്റാൻഡിലൂടെ വഴിനടക്കാൻപോലും കഴിയുന്നില്ല.

ബാലുശ്ശേരിമുക്ക്, അറപ്പീടിക എന്നിവിടങ്ങളിലും തെരുവുനായ്ശല്യം വർധിച്ചിട്ടുണ്ട്. പുലർച്ചയെത്തുന്ന പത്രക്കെട്ടുകൾ നായ്ക്കൾ കടിച്ചുകീറി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. അറപ്പീടികയിലെ ഡേ മാർട്ടിനു മുന്നി​ലെ തിണ്ണയിൽ ഇറക്കിവെച്ച പത്രക്കെട്ടാണ് നായ്ക്കൾ കടിച്ചുകീറിയത്

Exit mobile version