Site icon Fourteen Kerala – 14 Kerala News

ചെമ്പനോടയിൽ കാട്ടാന കൃഷി നശിപ്പിച്ചു

ചക്കിട്ടപാറ : പഞ്ചായത്തിൽ ചെമ്പനോടയിലെ ആലമ്പാറ കാട്ടിക്കുളം മേഖലയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു. കുന്നക്കാട്ട് ആൽബിന്റെ പാട്ടഭൂമിയിൽ കൃഷി ചെയ്ത വാഴകളാണ് തകർത്തത്.

കഴിഞ്ഞ ദിവസങ്ങളിലും കാട്ടിക്കുളം ഭാഗത്ത് കാട്ടാന ഇറങ്ങി നാശം വിതച്ചിരുന്നു. നാട്ടുകാർ പടക്കം പൊട്ടിച്ചാണ് കാട്ടാനയെ തുരത്തിയത്. വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Exit mobile version