Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: നൊച്ചാട് വീണ്ടും ബോംബേറ്. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്‍റെ വീടിന് നേരെയാണ് പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞത്. രണ്ട് ബോംബുകൾ എറിഞ്ഞെന്ന് പേരാമ്പ്ര പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോബേറ് ഉണ്ടായിരുന്നു. ദിവസങ്ങളായി മേഖലയിൽ സിപിഎം കോൺഗ്രസ് സംഘർഷം നിലനിൽക്കുന്നുണ്ട്. 

Exit mobile version