Site icon Fourteen Kerala – 14 Kerala News

പൂവന്‍മലയിലെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ വീണ്ടും എക്സൈസ് റെയ്ഡ്

കട്ടിപ്പാറ: പൂവന്‍മലയിലെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ വീണ്ടും എക്സൈസ് റെയ്ഡ്. താമരശ്ശേരി റെയ്ഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്. 300 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ച എക്സൈസ് വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ചമല്‍ പൂവന്‍മല റോഡിന്റെ അവസാന ഭാഗത്ത് നിന്നും അര കിലോമീറ്റര്‍ അകലേയുള്ള നീര്‍ച്ചാലിലെ പാറക്കെട്ടുകള്‍ക്കിടയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി കെ വസന്തന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ പ്രസാദ്, നൗഷീര്‍, ആര്‍ ജി റബിന്‍, ഷിംല, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

സംഭവത്തില്‍ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂവന്‍മല ഭാഗത്ത് വര്‍ഷങ്ങളായി വന്‍ തോതില്‍ വ്യാജ വാറ്റ് നടക്കുന്നുണ്ട്. എക്സൈസ് സംഘം പതിവായി പരിശോധന നടത്തി വാഷും ചാരായവും പിടികൂടുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിയാറില്ല.

Exit mobile version