Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് രണ്ട് അപകടങ്ങളിലായി രണ്ട് മരണം ; ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിൽസയിൽ

പത്തനംതിട്ട : അടൂരിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. അടൂർ മലമേക്കര സ്വദേശി കെ.എസ്. അതുൽ ആണ് മരിച്ചത്. അതുലും സുഹൃത്ത്  അഭിജിത്തും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിലെ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കൈകൾക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം ഇഞ്ചിക്കാട് ഭാഗത്ത്‌ റോഡരുകിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വാളാഡി സ്വദേശി രമേശ്‌ (24) ആണ് മരിച്ചത്. റോഡിൽ തലയടിച്ചു വീണ് രക്തം വാർന്ന നിലയിൽ ആണ് മൃതദേഹം. വാഹനത്തിൽ നിന്നും വീണ് പരിക്കേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം . സംഭവവുമായി ബന്ധപ്പെട്ട് ഒരു ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയുന്നു

Exit mobile version