Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി

കോഴിക്കോട് : പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ ആണ് സംഘർഷം ഉണ്ടായത് .സംഘർഷത്തെ തുടർന്ന്  പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഡിസിസി പ്രസിഡൻറ് പ്രവീൺ കുമാറിൻറെ കൈക്ക് പരിക്കേറ്റു

പൊതുമരാമത്ത് മന്ത്രി മുഹമ്മദ്  റിയാസിൻറെ തണലിൽ ഡി വൈ എഫ് ഐ പ്രവർത്തകർ ഗുണ്ടായിസം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച് . ഇവർക്കെതിരെ പൊലീസ് നടപടി വൈകുന്നവെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

Exit mobile version